lottary
തിരുവോണം ബംബർ 2022 ഭാഗ്യക്കുറിയുടെ ഇടുക്കി ജില്ലാ തല വിതണോദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കുന്നു.

തൊടുപുഴ: ലോട്ടറി വകുപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാന തുക 25 കോടി പ്രഖ്യാപിച്ച തിരുവോണം ബംബർ ജില്ലാ വിതണോത്ഘാടനം തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ ജയലക്ഷ്മി ഗോപൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ ലിസിയാമ്മ ജോർജ് സ്വാഗതം പറഞ്ഞു. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം സുബൈർ ടി.ബി, ജില്ലാ ക്ഷേമനിധി ഓഫീസർ ബിന്ദുമോൾ, ജൂനിയർ സൂപ്രണ്ട് സിജു പി.എസ് എന്നിവർ സംസാരിച്ചു.