ഇടുക്കി: ശിശുക്ഷേമസമിതി ജില്ലാ വാർഷികപൊതുയോഗം കളക്ട്രേറ്റ് ഹാളിൽ നടത്തി. എ.ഡി.എം ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട് സെക്രട്ടറി കെ.ആർ. ജനാർദ്ദനനൻ അവതരിപ്പിച്ചു. വരവ് ചെലവ് കണക്കുകളും ബജറ്റും ട്രഷറർ കെ. രാജുഅവതരിപ്പിച്ചു. ചർച്ചകളിൽ വനിതാ ശിശു വികസന ഓഫീസർ എസ്. ഗീതാകുമാരി, കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടോമി ഫിലിപ്പ്, നെടുങ്കണ്ടം എഇഒ കെ.സുരേഷ് കുമാർ, പി. ഗോപാലക്യഷ്ണൻ, എം.ആർ സോമനാഥൻ എന്നിവർ പങ്കെടുത്തു. സമിതി ജോയിന്റ് സെക്രട്ടറി കെ.ആർ. രാമചന്ദ്രൻ, എക്‌സിക്യൂട്ട്യീവ് അംഗങ്ങളായ വി.എൻ സുഭാഷ്, പി.കെ രാജു, റോണക് സെബാസ്റ്റിയൻ തുടങ്ങിയവർ സംസാരിച്ചു.