ഇടുക്കി: വൈൽഡ്‌ലൈഫ് വാർഡൻ ഇടുക്കി ഡിവിഷനു കീഴിൽ താഴെ പറയുന്ന ജോലികൾ ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ളതും പ്രത്യേകം സീൽ ചെയ്തതുമായ ടെണ്ടർ, പൊതുമരാമത്ത്/ഫോറസ്ട്രി അംഗീകൃത കരാറുകാരിൽ നിന്നും ക്ഷണിച്ചു.1. ഇടുക്കി വന്യജീവി സങ്കേതത്തിലെ ഇടുക്കി സെക്ഷനിലെ വ്യൂ നെസ്റ്റ് കോട്ടേജിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ ചെയ്യുന്ന പ്രവർത്തി.2. ഇടുക്കി വന്യജീവി സങ്കേതത്തിലെ കിഴുകാനം സെക്ഷനിലെ കണ്ണംപടി പുന്നപാറ റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി.3. ഇടുക്കി വന്യജീവി സങ്കേതത്തിലെ ഇടുക്കി സെക്ഷനിലെ ജംഗിൾ കോട്ടേജിനടുത്തുളള ഇല്ലി വളവ് ഭാഗത്ത് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി.

ടെണ്ടർ ഫോമുകൾ ഇന്ന് ഉച്ചക്ക് ഒരു മണി വരെ ലഭിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കും. 3.30 ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഇടുക്കി വൈൽഡ്‌ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെണ്ടർ തുറക്കും. ഫോൺ 04862 232271.