ചെറുതോണി: ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ പ്രതിനിധി സമ്മേനംനടത്തി.പട്ടിക വിഭാഗങ്ങളുടെ ദുരിത പൂർണ്ണ സാഹചര്യം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി പട്ടിക വിഭാഗ വികസന നയം പ്രഖ്യാപിക്കണമെന്ന് സമ്മേളനത്തിൽ പ്രമേയം പാസ്സാക്കി.സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് വിഷ്ണുമോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് രജിമോൻ വി .റി അദ്ധ്യക്ഷത വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിനോദ് കെ എസ്, ബിനു കെ ജെ,സി എം സുനിൽ,സി കെ സജിമോൻ,കെ കെ സാബു, വിനു റ്റി എസ്, തങ്കമ്മ ശിവരാജൻ, അശ്വതി എസ്, ശാന്താ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. വർഷത്തേ പുതിയ ഭാരവാഹികൾ രജിമോൻ വി റ്റി,(പ്രസിഡൻ്റ്), ബിനു കെ ജെ,(സെക്രട്ടറി), സുനിൽ സി എം(ട്രഷറർ), രാജു റ്റി കെ, തങ്കമ്മ ശിവരാജൻ (വൈസ്.പ്രസിഡൻ്റ്),വിനോദ് കെ എസ്, അജിത്ത് കുട്ടപ്പൻ, (ജോ:സെക്രട്ടറി), രതീഷ് റ്റി കെ, സുജാതാ സോമൻ (കമ്മറ്റി മെമ്പർ) എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.