വെങ്ങല്ലൂർ : ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കടക വാവുബലിതർപ്പണം 28 ന് പുലർച്ചെ 5 മുതൽ നടക്കും. വൈക്കം ബെന്നി ശാന്തി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

റ്റി.റ്റി.സി കോഴ്സ്

തൊടുപുഴ : കേരളാ ഹിന്ദി പ്രചാരസഭയുടെ ഹിന്ദി റ്റി.റ്റി.സി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 9744270274.

മുട്ടക്കോഴി വിതരണം


ഉടുമ്പന്നൂർ : കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട് മാസം പ്രായമായതും രോഗപ്രതിരോധ ശേഷിയുള്ളതുമായ ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങൾ 25 ന് രാവിലെ 8 മുതൽ ഉടുമ്പന്നൂരിൽ പ്രവർത്തിക്കുന്ന കോഡ്സിന്റെ ഓഫിസിൽ നിന്നും വിതരണം ചെയ്യും. താത്പര്യമുള്ളവർ 24 ന് മുമ്പായി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ- 9496680718,​ 73067699679.11.