തൊടുപുഴ: ഉടുമ്പന്നൂർ പാറേക്കവലയിൽ സ്‌കൂളിന്റെ പാചകപ്പുരയിൽ തീപിടിത്തം. പാറേക്കവല സെന്റ് ജോസഫ് എൽ.പി സ്‌കൂളിന്റെ പാചകപ്പുരയിലാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചേകാലോടെ തീ പിടിത്തം ഉണ്ടായത്. പാചകപ്പുരയിൽ ഗ്യാസ് കുറ്റി ഉണ്ടായിരുന്നെങ്കിലും എടുത്തു മാറ്റിയതിനാൽ അപകടം ഒഴിവായി. തൊടുപുഴയിൽ നിന്ന് ഫയർഫോഴ്‌സ് യൂനിറ്റ് സ്ഥലത്തെത്തിയിരുന്നു.