സൗജന്യ കോഴ്സ്
മുട്ടം : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ തൊടുപുഴ മുട്ടത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ളൈഡ് സയൻസിൽ കേന്ദ്ര സർക്കാരിന്റെ ദേശീയ നഗര ഉപജീവന പദ്ധതിയുടെ കീഴിൽ നടത്തുന്ന അക്കൗണ്ട്സ് എക്സിക്യൂട്ടിവ് സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ളസ്ടു കൊമേഴ്സ് അഥവാ കൊമേഴ്സിൽ ബിരുദമുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളതും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാം. അപേക്ഷകർ തൊടുപുഴ നഗരസഭയുടെ പരിധിയിൽ ഉള്ളവർ ആയിരിക്കണം. ഫോൺ- 04862- 2578