തൊടുപുഴ: കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റായി റോയ്.കെ.പൗലോസ് തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഡി.സി.സി പ്രസിഡന്റും മുൻ കെ.പി.സി.സി ജന.സെക്രട്ടറിയുമാണ്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ബൈജു വറവുങ്കൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 17ന് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ സമ്പൂർണ്ണ വിജയം നേടിയിരുന്നു. കോൺഗ്രസ് 7, കേരളാ കോൺഗ്രസ് 3, മുസ്‌ലിം ലീഗ് 3 എന്നിങ്ങനെയാണ് യു.ഡി.എഫ് ഘടക കക്ഷികളുടെ സീറ്റ് നില.പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം, കെ.എം.എ ഷുക്കൂർ, എം.എസ്. മുഹമ്മദ്, എം.ജെ. ജേക്കബ്, ജാഫർഖാൻ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.