പീരുമേട് : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്
റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 1995 ലെ എപ്‌ളോയീസ് പെൻഷൻ പദ്ധതി പ്രകാരം പെൻഷന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പീരുമേട് താലൂക്കിലെ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഉപ്പുതറ, ഏലപ്പാറ പഞ്ചായത്ത് മേഖലയിൽ ഉൾപ്പെട്ടവർക്കായി 27 ന് ഉപ്പുതറ പഞ്ചായത്ത് ഹാളിലും കുമളി, വണ്ടിപ്പെരിയാർ പഞ്ചായത്ത് മേഖലയിൽ ഉൾപ്പെട്ടവർക്കായി ആഗസ്റ്റ് 3 ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാളിലും പീരുമേട്, കൊക്കയർ, പെരുവന്താനം പഞ്ചായത്ത് മേഖലയിൽ ഉൾപ്പെട്ടവർക്കായി ആഗസ്റ്റ് 11 ന് പീരുമേട് എസ്.എം.എസ് ക്‌ളബ് ഹാളിലും രാവിലെ 10 ന് ആരംഭിക്കുന്ന ക്യാമ്പിൽ അതത് മേഖലകളിൽ വരുന്ന തൊഴിലുടമ പ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, തൊഴിലാളികൾ എന്നിവർ പങ്കെടുക്കണമെന്ന് റീജിയണൽ പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ .ശ്രീജിത് പി ആർ അറിയിച്ചു.