തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ ശാഖാ- യൂണിയൻ പോഷക സംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗം ചെറായിക്കൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ, സ്‌കൂൾ മാനേജർ സി.പി. സുദർശനൻ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.കെ. മനോജ്, പി.ടി. ഷിബു, എ.ബി. സന്തോഷ്, സി.വി. സനോജ് ,സ്മിത ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു. യൂണിയന് കീഴിലെ 46 ശാഖകളിൽ നിന്നുള്ള ഭാരവാഹികളും യൂണിയൻ പോഷക സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.