നെടുങ്കണ്ടം : കല്ലാർ ഡാമിലേക്ക് കോൺക്രീറ്റ് അവശിഷ്ടം തള്ളി ,പ്രതിഷേധവുമായി നാട്ടുകാർ. ടോറസ് ലോറിയിൽ എത്തിച്ച കോൺക്രീറ്റ് അവശിഷ്ടമാണ് കല്ലാർ ഡാമിലേക്ക് നിക്ഷേപിച്ചത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടം വാർക്ക നടത്തിയ ശേഷം അവശിഷ്ടം കൊണ്ടിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്.