തൊടുപുഴ: കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയായിരുന്ന ഡോ കെ കെ ഷാജിക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഡോ വി ബി വിനയനും ജില്ലാ കമ്മിറ്റിയാത്രയയപ്പ് നൽകി. സി. പി. എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി എം അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽകെ ജി ഒ എ ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ, എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ,കെ എസ് ടി എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ എം ഷാജഹാൻ, കെ ജി എൻ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ആർ രജനി, കെ എം സി എസ് യു സംസ്ഥാന കമ്മിറ്റി അംഗം വി എസ് എം നസീർ, കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ പി വിജയൻ എന്നിവർ സംസാരിച്ചു. ഡോ. കെ കെ ഷാജി, ഡോ. വി ബി വിനയൻ എന്നിവർ മറുപടി പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി റോബിൻസൺ പി ജോസ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുൽ സമദ് പി എസ് നന്ദിയും പറഞ്ഞു