പീരുമേട്: കുട്ടിക്കൊരു വീട് പദ്ധതിയിൽപ്പെടുത്തി കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി നിർദ്ദേശപ്രകാരം ജില്ലയിൽ നിർദ്ധനരായ രണ്ടു കുട്ടികൾക്ക് വീട് വെച്ച് നൽകുന്നു .ഒന്ന് തൊടുപുഴയിലുംമറ്റൊന്ന് പീരുമേട്ടിലുമാണ്. വിദ്യാലയങ്ങളിൽ നിന്നും അപേക്ഷ സ്വീകരിച്ചു ആദ്യ വീടിന്റെ തറക്കല്ലിടൽ ചടങ്ങ് ചെങ്കര ടൗണിൽ നടന്നു .കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ തറക്കല്ലിട്ടു . ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെഎം സിദ്ദിഖ് , എം. രമേഷ്, എ .എം ഷാജഹാൻ, അനീഷ് തങ്കപ്പൻ ,എന്നിവർ സംസാരിച്ചു.