ഇടുക്കി :ജില്ലയിൽ കേരള ഷോപ്‌സ് ആൻഡ് കൊമ്മേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡും പ്രശംസ പത്രവും വിതരണം ചെയ്തു. തൊടുപുഴ വ്യാപാര ഭവനിൽ നടത്തിയ അവാർഡ് ദാനത്തിന്റെ ഉദ്ഘാടനം ബോർഡ് ചെയർമാൻ കെ. രാജഗോപാൽ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ ലേബർ ഓഫീസർ സ്മിത.കെ.ആർ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലയിൽ നിന്നുള്ള 25 കുട്ടികൾക്ക് 3000 (മൂവായിരം) രൂപ വീതമാണ് കൈമാറിയത്. സംഘടനാ പ്രതിനിധികളായ പി.പി. ജോയ്, അജീവ് പുരുഷോത്തമൻ, പി.കെ. മോഹനൻ, എം.എൻ. ബാബു, അസി. ലേബർ ഓഫീസർ ജോസി.ടി.വി എന്നിവർ സംസാരിച്ചു. ബോർഡ് ഡയറക്ടർ ജി. ജയപാൽ സ്വാഗതവും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ ബിജിമോൾ ടി.ബി. നന്ദിയും പറഞ്ഞു.