തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകർക്കും അംഗത്വം നൽകണമെന്ന് സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇടുക്കി ജില്ല രൂപീകരണത്തിന്റെ സുവർണ ജൂബിലിയുമായി ബന്ധപ്പെട്ട് ജില്ലയുടെ സാംസ്‌കാരിക വൈവിധ്യം സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കണം. വിവിധ ഗോത്ര വിഭാഗങ്ങൾ, തമിഴ്, വിവിധ ദേശക്കാരായ മലയാളികൾ എന്നിവരുടെ തനത് കലകളടക്കം സംരക്ഷിക്കണമെന്നും ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് ശശിധരൻ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജെ. ബാബു, ജെയിംസ് പന്തക്കൽ എന്നിവർ സംസാരിച്ചു.