തൊടുപുഴ: ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ജൂനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് 23, 24 തീയതികളിൽ രാവിലെ ഒൻപത് മുതൽമുട്ടം ഷന്താൾ ജ്യോതി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും..
01.01.2004 നൊ ശേഷമോ ജനിച്ചവർക്ക് ജില്ലാ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ക്ലബ്ബുകളും ഓപ്പൺ സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്ന കളിക്കാരും 22 ന് വൈകുന്നേരം 5 മണിയ്ക്കകം എൻട്രി ജില്ലാ സെക്രട്ടറിയെ അറിയിക്കണം.ഫോൺ: 94972 85439.മത്സര സമയത്ത് ആവശ്യമായ രേഖകൾ കൊണ്ടുവരണം.