പീരുമേട്: ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാ ദിന പക്ഷാചരണ ജില്ലാ തല ഉദ്ഘാടനം വണ്ടിപ്പെരിയാറിൽ നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. ഡി അജിത് മുഖ്യപ്രഭാഷണം നടത്തി. സെമിനാറിൽ കുട്ടിക്കാനം മരിയൻ കോളജ് പ്രൊഫ. മുരളീധരൻ ക്ലാസ് നയിച്ചു. പഞ്ചായത്തംഗം ദേവീ ഈശ്വർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. ആർ സുരേഷ്, ഹെൽത്ത് സൂപ്പർ വൈസർ പി. എം ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.