പീരുമേട്:ദേശീയ പാതയിൽ മത്തായിക്കൊക്ക ഭാഗം അപകട മേഖലയായി മാറി. ഈ പ്രദേശത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ പത്തിലേറെ അപകടങ്ങളാണ് ഉണ്ടായിട്ടുണ്ട്. വേണ്ടത്ര അപകടമുന്നറിയിപ്പ് ഇവിടെയില്ല ഇതുമൂലം വളവ് തീരുന്ന ഭാഗത്ത് ക്രാഷ് ബാരിയർ മുൻപുണ്ടായ അപകടങ്ങളിൽ തകർന്നുപോയി. എന്നാൽ ഈ ഭാഗത്ത് വീണ്ടും ക്രാഷ് ബാരിയർ പുന സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല .ദേശീയപാത 183 ൽമഴയും മഞ്ഞുംമുള്ള സമയങ്ങളിൽ അപകടം വർദ്ധിക്കുന്നു. ഇവിടെ വേണ്ടത്ര റിഫ്‌ളക്ടറുകൾ സ്ഥാപിച്ചിട്ടില്ല ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു. പരിചയമില്ലാത്ത വാഹന യാത്രക്കാർക്ക് ഇത് അപകടത്തിനിടയാക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. സുരക്ഷ മാർഗ്ഗങ്ങൾ കർശനമാക്കിയാൽ നിരന്തരമുണ്ടാകുന്ന വാഹനാപകടങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.സിഗ്‌നൽ റിഫ്‌ളക്ടറുകളില്ല മുൻ അപകടങ്ങളിൽ തകർന്ന ക്രാഷ് ബാരിയർ പുന സ്ഥാപിച്ചിട്ടില്ല ഉള്ള ക്രാഷ് ബാരിയർ ആഴത്തിൽ കുഴിച്ചിട്ടിട്ടില്ല തൊട്ടാൽ മറിഞ്ഞു വീഴ്ന്ന നിലയിലാണുള്ളത് കൊടും വളവുകളുള്ള ഈ പ്രദേശത്ത് മൂടൽമഞ്ഞും മഴയും ആയാൽ ഇവിടെ അപകടം തുടർക്കഥയാകുന്നു