തൂക്കുപാലം : തൂക്കുപാലം ക്ഷീരോത്പാദക സഹകരണ സംഘം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും യു.ഡി.എഫ്. നേതൃത്വം നൽകിയ ക്ഷീര കർഷക മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. പ്രസിഡന്റായി സുലൈമാൻ എം.കെ. , വൈസ് പ്രസിഡന്റായി മേരിക്കുട്ടി ജോയി എന്നിവരെ തെരഞ്ഞെടുത്തു. മറ്റു വിജയികൾ കെ.റ്റി. ജോർജ്, പി.കെ. പൊന്നപ്പൻ , ഫിലിപ്പ് തോമസ്, ബാബു.എം.എം. . ഷൈൻ പി. മാത്യു. നീഷ്മ ശ്രീകണ്ഠൻ, വാസമ്മ രാമചന്ദ്രൻ.