തൊടുപുഴ: വിവിധ രംഗങ്ങളിൽ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി കല്ലാനിക്കൽ സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. ജില്ലാ വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. എഫ്.സി കേരളാ ഫുട്‌ബോൾ ക്ലബ്ബിലേക്ക് പ്രവേശനം നേടിയ റോബിൻ റോയിക്ക് ഉപഹാരം കൈമാറി. കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. മാത്യു മുണ്ടക്കൽ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ ഫാ. കുര്യാക്കോസ് കൊടകല്ലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, സോക്കർ സ്‌കൂൾ മേധാവി പി.എ. സലിംകുട്ടി എന്നിവർ സമ്മാന വിതരണം നടത്തി. ഗ്രാപഞ്ചായത്തംഗം മോളി ബൈജു, മുൻ വൈസ് പ്രിൻസിപ്പൽ ടോമി ജോസഫ്, സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു, ഹെട്മിസ്ട്രസ് വിൽസി ജോസഫ് സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ജോസഫ് മാർട്ടിൻ, ഗ്രാമപഞ്ചായത്തംഗവും എം.പി.ടി.എ പ്രസിഡന്റുമായ ബിൻസി മാർട്ടിൻ, അദ്ധ്യാപിക ജെമി ജോർജ്, വിദ്യാർത്ഥികളായ കുമാരി ഡോണ മാർട്ടിൻ, കുമാരി റെബേക്ക മനോജ് എന്നിവർ സംസാരിച്ചു.