
കരിമണ്ണൂർ: അന്താരാഷ്ട്ര ചെസ് ദിനാഘോഷത്തോടനുബന്ധിച്ച് കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മെഗാ ചെസ് മൽസരം സംഘടിപ്പിച്ചു. ചെസ്സ് ക്ലബ് രൂപീകരണവും ചെസ്സ് പരിശീലന പരിപാടിയുടെ ഉദ്ഘാടനവും നടന്നു. റഗ്ബി അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോയി അഗസ്റ്റ്യൻ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സജി മാത്യു അദ്ധ്യക്ഷതവഹിച്ച യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം സ്വാഗതവും കായികാധ്യാപകൻ ആൽവിൻ ജോസ് നന്ദിയും പറഞ്ഞു. മത്സരത്തിന് സീനിയർ ടീച്ചർ ഷെർളി ജോൺ, പിറ്റിഎ സെക്രട്ടറി ബിജു ജോസഫ്, അദ്ധ്യാപകൻ സാബു ജോസ് എന്നിവർ നേതൃത്വം നൽകി.