mankulam
എ ഐ വൈഎഫിന്റെ നേതൃത്വത്തിൽ മാങ്കുളം പോലീസ് ഔട്ട് പോസ്റ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം

അടിമാലി: മാങ്കുളം പി.എച്ച്.സിയിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നാരോപിച്ച് എ.ഐ.വൈഎഫ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊലീസ് ഔട്ട് പോസ്റ്റിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സിപിഐ അടിമാലി മണ്ഡലം കമ്മറ്റിയംഗം പ്രവീൺ ജോസ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ മാർച്ചിലും ധർണ്ണാ സമരത്തിലും എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി അംഗം സന്തോഷ് വയലുംകര, അടിമാലി മണ്ഡലം പ്രസിഡന്റ് റിനേഷ് തങ്കച്ചൻ, മേഖല സെക്രട്ടറി ശ്രീജിത്ത്, മണ്ഡലം കമ്മറ്റി അംഗങ്ങളായ അപ്പു ആന്റണി, രമേഷ് തുടങ്ങിയവർ പങ്കെടുത്തു.