dam
കല്ലാർകുട്ടി ജലാശയത്തിലൂടെ കടത്ത്തോണിയിൽ സഞ്ചരിക്കുന്നവർ

അടിമാലി: കല്ലാർകുട്ടിയേയും നായ്ക്കുന്നിനേയും തമ്മിൽ ബന്ധിപ്പിക്കും വിധം കല്ലാർകുട്ടി ജലാശയത്തിന് കുറുകെ തൂക്കുപാലം വേണമെന്ന ആവശ്യം ശക്തമായി. ഇപ്പോൾ കടത്തുവള്ളമാണ് മറുകരയെത്താൻ നാട്ടുകാർ ഉപയോഗിക്കുന്നത്. ജലാശയത്തിന് കുറുകെ തൂക്കുപാലം നിർമ്മിക്കപ്പെട്ടാൽ അത് കല്ലാർകുട്ടിയുടെയും സമീപമേഖലകളുടെയും വിനോദ സഞ്ചാര സാധ്യതയ് ക്ക് ഏറെ കരുത്താകും.ഇഞ്ചത്തൊട്ടിയിലും കാഞ്ഞിരവേലിയിലും അയ്യപ്പൻ കോവിലിലുമൊക്കെ നിർമ്മിച്ചിട്ടുള്ള പാലങ്ങളുടെ മാതൃകയിൽ കല്ലാർകുട്ടി ജലാശയത്തിന് കുറുകെയും തൂക്കുപാലം നിർമ്മിക്കാനാകും.പാലം നിർമ്മിക്ച്ചാൽ ഇടുക്കിയിലേക്കും മൂന്നാറിലേക്കുമൊക്കെയെത്തുന്ന സഞ്ചാരികളെ കല്ലാർകുട്ടിയിലേക്കും ആകർഷിക്കാനാകും.ഇവിടെ ജലാശയത്തിൽ ആരംഭിച്ച ബോട്ടിംഗ് സെന്ററിനും പാലം ഗുണം ചെയ്യും.കല്ലാർകുട്ടിയുമായി ചേർന്ന് കിടക്കുന്ന തോട്ടാപ്പുരയുടെയും മറ്റ് വ്യൂപോയിന്റുകളുടെയും വിനോദ സഞ്ചാര സാധ്യത കൂടി പ്രയോജനപ്പെടുത്തിയാൽ വലിയ രീതിയിലുള്ള ടൂറിസം വികസനത്തിന് പ്രദേശത്ത് വഴിയൊരുങ്ങും.നാട്ടുകാരുടെ യാത്രാ പ്രശ്നത്തിന് പരിഹാരവും വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാവുകയും ചെയ്യുന്ന തൂക്കുപാലം നിർമ്മിക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന ആവശളമാണ് ഉയരുന്നത്.