ഇടുക്കി : ജില്ലയിൽ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ ഉപതിരഞ്ഞെടുപ്പിലായി 79.94ശതമാനം പോളിങ് രേഖപ്പെടുത്തി. വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11 (അച്ചൻകാനം)80.66ശതമാനവും രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (കുംഭപ്പാറ)78.85ശതമാനവും പോളിങ് രേഖപ്പെടുത്തി. വണ്ടൻമേട് പുരുഷൻ, സ്ത്രീ (582, 623), രാജകുമാരി പുരുഷൻ, സ്ത്രീ (370, 409), എന്നിങ്ങനെയാണ് പോളിങ് കണക്ക്. വോട്ടെണ്ണൽ ഇന്ന് നടക്കും.