കട്ടപ്പന: 2017ൽ ഇപ്പോഴത്തെ കൃഷി മന്ത്രി പി. പ്രസാദ് ഗ്രീൻ ട്രൈബ്യൂണലിൽ നൽകിയ കേസിൽ സി.എച്ച്.ആറുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ നൽകിയ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട് പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് ബിജോ മാണി. കർഷക വിരുദ്ധമായ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട് പിൻവലിച്ച് കൃഷിക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. സി.എച്ച്.ആറിൽ നിന്ന് മരങ്ങൾ മുറിക്കാൻ പാടില്ലെന്നും മുറിച്ചാൽ നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുമെന്നും ഉണ്ടായ നഷ്ടം റിക്കവറി നടപടികളിലൂടെ ഈടാക്കുമെന്നുമാണ് കളക്ടറുടെ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ടിൽ വ്യക്തമാക്കുന്നത്. ബഫർസോൺ വിഷയത്തിലും സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായതുപോലെ സി.എച്ച്.ആർ വിഷയത്തിലും ഗ്രീൻട്രൈബ്യൂണലിൽ നിന്ന് കൃഷിക്കാർക്ക് പ്രതികൂല വിധിയുണ്ടാകുമെന്ന് ഉറപ്പാണെന്നും. ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റി അംഗം പ്രശാന്ത് രാജു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജീവ് കെ.എസ് എന്നിവർ ആവശ്യപ്പെട്ടു.