തൊടുപുഴ : ബാങ്ക് ദേശസാൽക്കരണത്തിന്റെ 53 ആം വാർഷികത്തോടനുബന്ധിച്ച് ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ഇടുക്കിയുടെ ആഭിമുഖ്യത്തിൽ ദേശസാൽക്കരണ ദിനം ആചരിച്ചു. തൊടുപുഴ എസ് ബി ഐ മെയിൻ ശാഖക്കു മുന്നിൽ നടന്ന ദേശസാൽക്കരണ ദിനാചരണത്തിൽ ഇടുക്കി ജില്ലയിലെ വിവിധ ബാങ്ക് ശാഖകളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുത്തു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണ നീക്കത്തിൽ നിന്ന് കേന്ദ്ര ഭരണകൂടം പിന്മാറണമെന്നും പൊതുമേഖലയെ സംരക്ഷിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. ജില്ലാ കൺവീനർ നഹാസ് പി സലിം അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രധിനിധീകരിച്ച് കൃഷ്ണ ഹരി എ. ബി( എ ഐ ബി ഇ എ ), (ബി ഇ എഫ് ഐ ), ശ്രീജിത്ത് എസ്( എ ഐ ബി ഒ സി ), പ്രതീഷ് (എൻ സി ബി ഇ) എന്നിവർ സംസാരിച്ചു.