കരിമണ്ണൂർ : സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷമാക്കി. മനുഷ്യൻ ചന്ദ്രനിൽ തൊട്ടതിന്റെ 42ആം വാർഷികാഘോഷം ഹെഡ്മാസ്റ്റർ സജി മാത്യു ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ് കൺവീനർ സീന സ്‌കറിയ, സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ റീചാൾഡ് സലീഷ്, റോസ് മരിയ രാജൻ എന്നിവർ ചാന്ദ്രദിന സ്‌പെഷ്യൽ വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. സയൻസ് ക്ലബ് വിദ്യാർഥി പ്രതിനിധി അന്ന മേരി ജോസഫ് സന്ദേശം നൽകി.