പീരുമേട്: പട്ടിക ജാതിവിഭാഗത്തിലുള്ള വിദ്യാർത്ഥികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന പീരുമേട്ടിലെ പ്രീമെട്രിക്ക് ഹോസ്റ്റൽ അസൗകര്യങ്ങളുടെ നടുവിലെന്ന് പരാതി. പട്ടികജാതി വെൽഫയർ വകുപ്പ് മുൻകൈ എടുത്താണ്. പിരുമേട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽനിന്നുംഅഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള 21 വിദ്യാർത്ഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. .ഈ കുട്ടികൾക്ക് ഭക്ഷണവും താമസിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. സർക്കാർ ട്യൂഷനും നൽകുന്നുണ്ട്. ഇവർക്ക് രോഗം വന്നാൽ പ്രാഥമിക ചികിത്സ നടത്തുന്നതിന് വേണ്ടത്ര സൗകര്യം ഇല്ല. .പീരുമേട്ടിലെ തണുപ്പുള്ള കാലാവസ്ഥയിൽ ആവശ്യത്തിന് കമ്പിളി പുതപ്പോ, സ്വറ്ററുകളോ ഇല്ല. പലപ്പോഴും ഇവർക്ക് പനി പിടിക്കപ്പെടുമ്പോൾ മതിയായ ചികിൽനൽകുന്നതിന് കഴിയാതെ പോവുകയാണ്. ഭക്ഷണം തയ്യാറാക്കാനുള്ള അടുക്കള ചോർന്നൊലിക്കുകയാണ്. പുതിയ അടുക്കള നിർമ്മിക്കുമെന്ന വാഗ്ദാനമൊക്കെ അധികൃതർ മറന്നു.

വിനോദ ഉപാധികൾ എല്ലാം ഇവർക്ക് അന്യമാണ്. ഇതുമൂലം ഇവിടെ താമസിക്കുന്ന കുട്ടികൾക്ക് മാനസിക സന്തോഷത്തിനുളള ഉപാധികൾ ഒന്നും ഇല്ല.സ്വന്തമായി ഒരു കളിക്കളം ഇല്ല. കായിക രംഗത്ത് ഇതുമൂലം വേണ്ട പരിശീലനവും ഇവർക്ക് ലഭിക്കാതെപോകുന്നു.