തൊടുപുഴ: പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നാൽപതോളം കടകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ പിടികൂടി. ആദ്യ പടിയെന്ന നിലയിൽ ഇവർക്ക് നിരോധിത പ്ലാസ്റ്റിക് ഉത്പന്നം സൂക്ഷിക്കുകും ഉപയോഗിക്കുകയും ചെയ്യരുതെന്ന കർശന നിർദേശം നൽകി. നിരോധിത ഉത്പന്നങ്ങൾക്ക് പകരം ഉപയോഗിക്കാവുന്നവയെ സംബന്ധിച്ച് വ്യാപാരികൾക്ക് അവബോധവും നൽകി. വീണ്ടും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടിയാൽ 10,000 രൂപ മുതൽ പിഴയീടാക്കുന്നതുൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രതീഷ് രാജ്, ജി. സന്തോഷ്, പ്രജീഷ് കുമാർ, വി.പി. സതീശൻ എന്നിവർ പറഞ്ഞു.