വാഴക്കുളം: നാളികേര വികസന ബോർഡിന്റെ കീഴിൽ ആ വാഴക്കുളത്ത് പ്രവർത്തിക്കുന്ന സി ഡി ബി ഇൻസ്റ്റിറ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി നാളികേരാധിഷ്ഠിത ഉത്പ്പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികൾ നടത്തി വരുന്നു. ഒന്നു മുതൽ നാലു ദിവസം വരെ ദൈർഘ്യമൂളള പരിശീലന പരിപാടികൾ ആണ് നടത്തിവരുന്നത്. നാളികേര ചിപ്‌സ്, കുക്കീസ്, ചോക്ലേറ്റ്, സ്‌ക്വാഷ്, ചമ്മന്തിപ്പൊടി, വിനാഗിരി, നാറ്റാ ഡി കൊക്കോ എന്നീ മൂല്യവർധിത ഉല്പന്നങ്ങളുണ്ടാക്കുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്. പരിശീലന ക്ലാസിന്റെ രജിസ്‌ട്രേഷൻ, ഫീസ് എന്നീ വിവരങ്ങൾക്ക് 04842679680 എന്ന നമ്പരിൽ തിങ്കൾ വെള്ളി ദിവസങ്ങളിൾ രാവിലെ 9മുതൽ വൈകുന്നേരം 5.30വരെ ബന്ധപ്പെടാവുന്നതാണ്.