തൊടുപുഴ: സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽകോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിന് നൂറുമേനി വിജയം. പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ ഗൗരി എസ്. നമ്പൂതിരി എല്ലാ വിഷയങ്ങൾക്കും എവൺ ഗ്രേഡ് നേടി. കരസ്ഥമാക്കി. പരീക്ഷ എഴുതിയ 35 കുട്ടികളിൽ 19 കുട്ടികൾക്ക് ഡിസ്റ്റിംഗ്ഷനും 7പേർ 90ശതമാനത്തിന് മുകളിൽ മാർക്കുംനേടി. പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ കുട്ടികളും ഉന്നതവിജയംനേടി. 10 കുട്ടികൾ എല്ലാവിഷയങ്ങൾക്കും എവൺ ഗ്രേഡ് കരസ്ഥമാക്കി. 87 കുട്ടികൾക്ക് ഡിസ്റ്റിംഗ്ഷനും ഇതിൽ തന്നെ 46 കുട്ടികൾ 90ശതമാനത്തിന് മേൽ മാർക്കുംനേടി. 99ശതമാനം മാർക്ക്‌നേടിഗോവിന്ദ് കെ.ബി., ഗൗരിപ്രിയ സി. എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. 98ശതമാനം മാർക്കോടെ നന്ദന വി. റജി രണ്ടാം സ്ഥാനവും 97ശതമാനം മാർക്കോടെ നിരഞ്ജന ബി. മൂന്നാം സ്ഥാനവുംനേടി.
തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അദ്ധ്യാപകരെയും പ്രസിഡന്റ്‌ജോർജ്ജ് പുതുമന, സെക്രട്ടറി സ്റ്റീഫൻ പച്ചിക്കര, പ്രിൻസിപ്പൽജോൺസൺ മാത്യു പിടിഎ പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയിൽ എന്നിവർ അഭിനന്ദിച്ചു.