രാജാക്കാട്:സി.ബി എസ് ഇ പത്താം ക്ലാസിലും,പന്ത്രണ്ടാം ക്ലാസിലും രാജാക്കാട് ക്രിസ്തുജ്യോതി സ്‌കൂളിന് നൂറുമേനി വിജയം.പത്താം ക്ലാസിൽ എസ് സൂരജ്കുമാർ,ആന്റണി ഹൈബീൻ എന്നീ വിദ്യാർത്ഥികൾക്കും പ്ലസ് ടു ക്ലാസിൽ ചിന്മയ ,പ്രിൻസ് എന്നീ വിദ്യാർത്ഥികൾക്കും ഫുൾ ഏ വൺ ഗ്രേഡ് ലഭിച്ചു.വിജയികളെ സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഷെറിൻ തെക്കേലും ,സ്കൂൾ മാനേജ്‌മെന്റ് അധികൃതരും അഭിനന്ദിച്ചു.