വണ്ടമേട്ടിൽ വാർഡ് തിരിച്ചുപിടിച്ച് യു ഡി എഫ്

ജില്ലയിൽ രണ്ട് ഗ്രാമപഞ്ചായത്ത് വാർഡിൽ നടന്ന ഉപതിഞ്ഞെടുപ്പിൽ എൽ. ഡി. എഫും. യു. ഡി. എഫും ഒരോ സീറ്റ് നേടി.

കട്ടപ്പന: ഉപതിരഞ്ഞെടുപ്പ് നടന്ന വണ്ടൻമേട് പഞ്ചായത്തിലെ അച്ചൻകാനം വാർഡിൽ യു.ഡി.എഫ്.സ്ഥാനാർഥി സൂസൻ ജേക്കബ്ബ് വിജയിച്ചു. ഇതോടെ കഴിഞ്ഞ തവണ കൈവിട്ടു പോയ വാർഡ് തിരിച്ചുപിടിച്ചത് യു ഡി എഫിന് ആശ്വാസമായി.661 വോട്ട് സൂസൻ ജേക്കബ്ബ് നേടിപ്പോൾ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ലിസ്സി ജേക്കബ്ബ് 521 വോട്ടും സ്വതന്ത്ര സ്ഥാനാർഥി ലിസ്സി ബെന്നി 12 വോട്ടും എൻ.ഡി.എ.സ്ഥാനാർഥി രാധ അരവിന്ദാക്ഷൻ 11 വോട്ടും നേടി. 140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സൂസൻ ജേക്കബ് വിജയിച്ചത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി എം പിന്തുണയോടെ അച്ചൻകാനം വാർഡിൽ നിന്നു ജയിച്ച സൗമ്യ ഏബ്രഹാം ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായതിനെ തുടർന്ന് പഞ്ചായത്ത് അംഗത്വം രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.എൽ ഡി എഫിന് ആകെയുള്ള 9 സീറ്റിൽ ഒന്ന് നഷ്ടമായത് പ്രഹരമായിട്ടുണ്ട്.18 വാർഡുകളുള്ള പഞ്ചായത്തിൽ എൽ ഡി എഫിന് പുറമേ യു.ഡി.എഫ് 5 , ബി.ജെ.പി 3 ,സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.സൗമ്യയുടെ രാജിയോടെ എൽ.ഡി.എഫ് കഷി നില എട്ടും യു.ഡി.എഫ് ന്റെ സീറ്റ് ആറുമായി.