തൊടുപുഴ :തൊടുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മൺസൂൺ ചലച്ചിത്രമേള ആരംഭിച്ചു. സിൽവർ ഹിൽസ് സിനിമാസിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം എം മഞ്ജു ഹാസൻ ,എഫ്. എഫ്. എസ്. ഐ റീജിയണൽ കൗൺസിൽ മെമ്പർ യു എ രാജേന്ദ്രൻ ,ട്രഷറർ വിൽസൺ ജോൺ എന്നിവർ പ്രസംഗിച്ചു.ജപ്പാൻ, ഫ്രാൻസ്, ഈജിപ്ത്, യു എസ് എ ,സൗത്ത് കൊറിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രകൃതി, സംഗീതം, മഴ, പ്രണയം എന്നീ പ്രമേയങ്ങളിൽ ആവിഷ്‌കരിച്ച മികച്ച എട്ടു സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 5 45 നും എട്ട് മണിക്കുമാണ് പ്രദർശന സമയം. ഫിലിം ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും.