
മറയൂർ: വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ട വീട്ടമ്മ മരിച്ചു. പുളിക്കരവയൽ പാറപ്പെട്ടിയിൽ സുരേഷിന്റെ ഭാര്യ ചിത്രാദേവി(23) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3 മണിയോടെ ചിത്രാദേവിയെ വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ട അയൽവാസികൾ ചേർന്ന് മൂന്നാറിലെ ആശുപത്രിയിൽ എത്തിക്കാനായി ആംബുലൻസിൽ കൊണ്ടുപോയെങ്കിലും രാജമലയിൽ വച്ച് മരിച്ചു. മൃതദേഹം മൂന്നാർ ടാറ്റ ജനൽ ആശുപത്രി മോർച്ചറിയിൽ. സംശാസ്പദങ്ങളായ റിപ്പോർട്ട് ഒന്നും ലഭിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തി വരുന്നതായും ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിടുമെന്നും മറയൂർ എസ്എച്ച്ഒ പി.റ്റി. ബിജോയ് പറഞ്ഞു. മക്കൾ: ദേവസേന, സഞ്ജു.