തൊടുപുഴ: സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന ക്യാമ്പുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ആരംഭിച്ചു. സംസ്ഥാന- ദേശീയ താരങ്ങളും വിദഗ്ദ്ധരും പരിശീലനങ്ങൾക്ക് നേതൃത്വം നൽകും. നാലാം ക്ലാസ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ആദ്യ ട്രയൽ ഞായറാഴ്ച മലങ്കര എസ്റ്റേറ്റ് റോഡിൽ നടത്തി. ഇന്ന് വൈകിട്ട് മൂന്നിന് തൊടുപുഴ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ തൊടുപുഴ മേഖലയിലെ വിദ്യാർത്ഥികൾക്കായി സെലക്ഷൻ ട്രയൽസ് നടത്തും. 28ന് കരിമണ്ണൂർ, 31ന് വണ്ണപ്പുറം തുടർന്ന് ചേറ്റുകുഴി, പോത്തിൻകണ്ടം, പുറ്റടി എന്നിവിടങ്ങളിലും ട്രയൽസ് നടത്തും. താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9447173843.