വെള്ളത്തൂവൽ: ചക്ക കൊണ്ട് നൂറുകണക്കിന് ഉത്പന്നങ്ങൾ തയ്യാറാക്കി ആനച്ചാലിൽ ചക്കമഹോത്സവം സംഘടിപ്പിച്ചു. വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും ആനച്ചാൽ സംസ്‌കാര ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ചക്ക മഹോത്സവം അഡ്വ. എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെന്റ് ജോർജ് പള്ളി പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ സ്മിത സാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖിൽ എസ്, മെമ്പർമാരായ കെ.ആർ. ജയൻ, കെ.ബി. ജോൺസൺ, കല്ലാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. കുഞ്ഞുമോൻ, പി.ബി. സജീവ്, സെന്റ് ജോർജ് പള്ളി വികാരി റവ. ഫാ. വാളിയംപ്ലാക്കൽ വിൻസെന്റ്, പി.ബി. സജീവ്, സംസ്‌കാര ലൈബ്രറി പ്രസിഡന്റ് ടി.ആർ. ഹരിദാസ്, വ്യാപാരി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം.എം. സിദ്ദിഖ് എന്നിവർ സംസാരിച്ചു. ചക്ക കൊണ്ട് തയ്യാറാക്കിയ നൂറുകണക്കിന് ഉൽപ്പന്നങ്ങൾ കാണാനും വാങ്ങാനും വിദേശീയർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ എത്തി.