കോലാനി: റോഡ് സുരക്ഷാ പരിശീലന ക്ലാസ് ഉദ്ഘാടനം ജോയിന്റ് ആർ.ടി.ഒ എസ്.എസ് പ്രദീപിന്റെ അദ്ധ്യക്ഷതയിൽ കോലാനി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു. എം.വി.ഐമാരായ ചന്ദ്രലാൽ,​ റെജിമോൻ കെ.വി,​ തൊടുപുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. പ്രശോഭ്,​ ബ്രാഹ്മിൺസ് ഫുഡ്‌സ് ഇന്ത്യ മാനേജർ അനൂപ് സി. കരീം,​ സുപ്രഭാതം ദിനപത്രം ചീഫ് റിപ്പോർട്ടർ ബാസിത് ഹസൻ, കൗൺസിലർമാരായ കവിത വേണു, മെർലി രാജു,​ എ.എം.വി.ഐ പി.കെ. ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് 11 മുതൽ ഒന്ന് വരെ 'ഡ്രൈവിംഗ് ശീലങ്ങളും റോഡപകടങ്ങളും" എന്ന വിഷയത്തിൽ കൊച്ചി മെട്രോ മാനേജർ ആദർശ് കുമാർ ജി. നായർ മുഖ്യപ്രഭാഷണം നടത്തി.