കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഭാവി സിവിൽസർവ്വീസുകാരെ വാർത്തെടുക്കാൻ തീവ്രയജ്ഞത്തിന് തുടക്കമായി. പ്രാഥമിക ഘട്ട പരിശീലനത്തിനും പ്രവേശനപരീക്ഷയ്ക്കും ശേഷം തിരഞ്ഞെടുക്കപ്പെട്ട 23 വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ പ്രവേശനം നൽകുന്നത്. ഒമ്പതാം ക്ലാസ് മുതൽ തീവ്ര പരിശീലനം ആരംഭിക്കും. . മൂവാറ്റുപുഴ നിർമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസസുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും അവധിദിവസങ്ങളിലുമായാണ് പരിശീലനം . സ്‌കൂൾതല ഉദ്ഘാടനം ഹെഡ്മാസ്റ്റർ സജി മാത്യു നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയർ ടീച്ചർ ഷേർലി ജോൺ, സിവിൽ സർവീസ് കോച്ചിംഗ് കോർഡിനേറ്റർമാരായ ജീസ് എം. അലക്‌സ്, സെലിൻ മാത്യു എന്നിവർ സംസാരിച്ചു. വിവിധ സ്‌കൂളുകളെ കോർത്തിണക്കിക്കൊണ്ടുള്ള പരിശീലനപരിപാടിയുടെ ഇൻസ്റ്റിറ്റിറ്റൂട്ട്തല ഉദ്ഘാടനം കോതമംഗലം രൂപത വികാരി ജനറാളും നിർമല സിവിൽ സർവീസ് അക്കാഡമി മാനേജരുമായ ഫാ. ഡോ. പയസ് മലേക്കണ്ടത്തിൽ നിർവഹിച്ചു.