നെടുങ്കണ്ടം: കല്ലാർ സ്‌കൂളിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രദർശനമടക്കമുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എം.പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബഹിരാകാശ രംഗത്ത് ഭാരതം കൈവരിച്ച നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന ബഹിരാകാശ വാഹനങ്ങൾ, റോബോട്ട്, വൃദ്ധ ജനങ്ങൾക്ക് സ്വന്തമായി സഞ്ചരിക്കാൻ സാധിയ്ക്കുന്ന വീൽ ചെയറുകൾ മുതലായവ മേളയിൽ പങ്കെടുത്ത കുട്ടികൾ അവതരിപ്പിച്ചു. ശാസ്ത്രാദ്ധ്യാപകരായ കെ.ജി. സുലോചന, കവിത കെ.ആർ, അൽ ഹിന്ദ് എസ്.വൈ, അർജിഷ് വേണുഗോപാൽ, ദിപു എം. അൻസൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.