പീരുമേട്: ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയും ചിദംബരംപിള്ള മെമ്മോറിയൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളും ചേർന്ന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രിൻസിപ്പൽ ജഡ്ജ് പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് പി.എ. സിറാജുദീൻ മുഖ്യപ്രഭാഷണം നടത്തി. വിമുക്തി നോഡൽ ഓഫീസർ ബി. രാജ്കുമാർ ക്ലാസെടുത്തു. പ്രിൻസിപ്പൽ കെ. മധു, പി.ടി.എ പ്രസിഡന്റ് എൻ.കെ. ബിനുകുമാർ, പഞ്ചായത്ത് മെമ്പർ എ. രാമൻ ഹെഡ് മാസ്റ്റർ കെ. സുരേഷ് എന്നിവർ പങ്കെടുത്തു.