tree
ദേവികുളം എം എൽ എ എ.രാജ വൃക്ഷതൈ നടുന്നു

മൂന്നാർ: പള്ളിവാസൽ ഗ്രാമപഞ്ചായത്ത് എം.എൻ.ആർ.ഇ.ജി പദ്ധതിയിലുൾപ്പെടുത്തി ചിത്തിരപുരം ഗവ. ആശുപത്രിയുടെ നിർമ്മാണത്തിലിരിക്കുന്ന ഹെൽത്ത് ആന്റ് ഫിറ്റ്‌നെസ് പാർക്കിൽ ഫലവൃക്ഷ തൈകൾ നട്ടു. എച്ച്.ഡി.എഫ്.സി ബാങ്ക് സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഡോ. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് കോ-ഓർഡിനേറ്റർ സിജോ തോമസിൽ നിന്ന് എ. രാജ എം.എൽ.എ തൈകൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ്‌കുമാർ, ജില്ലാ ഡിവിഷണൽ അംഗം അഡ്വ. എ. ഭവ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ലാലു, അഖിൽ, പള്ളിവാസൽ പഞ്ചായത്ത് അംഗങ്ങളായ പി. ശശികുമാർ, സി.എസ് അഭിലാഷ്, ആർ.സി ഷാജൻ, ഷൈനി സിബിച്ചൻ, എസ്.സി. രാജ, കണ്ണൻ, സെക്രട്ടറി സി.എ. നിസ്സാർ, ഡോ. ഷാരോൺ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.