പള്ളിവാസൽ: ഗ്രാമപഞ്ചായത്തിന്റെയും പള്ളിവാസൽ കുടുംബശ്രീ സി.ഡി.എസിന്റെയും സംയുക്ത സംരംഭമായ കഫേ ശൃംഖലയിലെ മൂന്നാമത്തെ സ്ഥാപനമായ രുചി കുടുംബശ്രീ കഫേ ചിത്തിരപുരം ഗവ. ആശുപത്രി കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പന്റെ അദ്ധ്യക്ഷതയിൽ ദേവികുളം എം.എൽ.എ എ. രാജ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ്‌കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങളും മറ്റ് കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു.