വണ്ണപ്പുറം: അഖില കേരളാ വിശ്വകർമ്മ മഹാസഭ വണ്ണപ്പുറം ശാഖ വാർഷിക തിരഞ്ഞെടുപ്പ് പൊതുയോഗം ഇന്ന് രാവിലെ 9.30 ന് വണ്ണപ്പുറം കാഞ്ഞിരക്കാട്ട് മഹാദേവ ക്ഷേത്ര സത്സംഗ മന്ദിരത്തിൽ നനടക്കും. യൂണിയൻ പ്രസിഡന്റ് എം.ഡി. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് അഡ്വ. എം.എസ്. വിനയരാജ് ഉദ്ഘാടനം ചെയ്യും. കേരളാ വിശ്വകർമ്മ മഹിളാ സംഘം സംസ്ഥാന അദ്ധ്യക്ഷ ബിന്ദു വിക്രമൻ മുഖ്യാതിഥിയാകും.