പുറപ്പുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുറപ്പുഴ യൂണിറ്റ് കൺവെൻഷൻ 25ന് രാവിലെ 9.30 മുതൽ പുറപ്പുഴ തറവട്ടം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. 10ന് സമ്മേളനം നടക്കും. കെ.എസ്.എസ്.പി.യു യൂണിറ്റ് പ്രസിഡന്റ് ജോസഫ് മൂലശ്ശേരിയുടെ അദ്ധ്യക്ഷതയിൽ പുറപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി ഹരിധരൻ ഉദ്ഘാടനം ചെയ്യും. ട്രഷറർ ടി. ചെല്ലപ്പൻ നവാഗതരെ ആദരിക്കും. ജില്ലാ സെക്രട്ടറി എ.എൻ. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും.