
കുമളി: വളർന്ന് പന്തലിച്ച് നിന്ന് വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് കൗതുകമൊരുക്കുന്ന മുളങ്കാടുകൾ യാത്രക്കാർക്ക് ഭീഷണിയായി മാറി. തേക്കടി -ആനവച്ചാൽ -കുമളി റോഡിലാണ് ഒരുവശത്ത് വളർത്തിയ മുള മറുവശത്ത് വരെയെത്തി ചാഞ്ഞ് നിൽക്കുന്നത്. വനം വകുപ്പ് നട്ടുവളർത്തിയഈ മുളങ്കാടുകൾ . 300 മീറ്റർ ദൂരത്തിൽ റോഡിന്റെ എതിർ വശത്തേക്ക് ചാഞ്ഞ് കിടക്കുകയാണ് ഈമുളങ്കൂട്ടം. മുളകാടുകൾ കണ്ണിന് കുളിർമയും സഞ്ചാരി കൾക്ക് കൗതുകമാണെങ്കിലും വൻ പൊക്കത്തിൽ വളരുന്ന ഇനത്തിൽ പെട്ട ഈ മുള ങ്കാടുകൾ പലപ്പോഴും ഇളകി റോഡിൽ വീഴുകയും വൈദ്യുതി ലൈനിൽ തട്ടി വൈദ്യുതി തകരാറുണ്ടാകുന്നത് ഈ ഭാഗത്ത് നിത്യസംഭവമാണ്. മുളങ്കാടുകൾ ആനവച്ചാൽ പുൽതകിടിയിൽ മുളകൾ കൊണ്ട് നിറഞ്ഞതോടെ വന്യജീവികളുടെ പാർപ്പിടം ഇല്ലാതായി. കേഴമാനുകൾ, മുയലുകൾ,കാട്ടുപോത്തുകൾ, മ്ലാവ്,എന്നിവയെല്ലാം ഇഷ്ടം പോലെ മേഞ്ഞ് നടന്ന സ്ഥലമാണ് മുളങ്കാടുകൾ കൈടക്കിയത്മഴ ശക്തമാകുമ്പോൾ മുളങ്കാടകൾ ഇളകി റോഡിൽ വീഴാൻ സാധ്യത ഏറി. വനം വകുപ്പ് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.