കംഫർട്ട് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമായി
പീരുമേട്: മിനി സിവിൽ സ്റ്റേഷനിലെ മാലിന്യങ്ങൾ ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് നീക്കം ചെയ്തു.. മുലയൂട്ടുന്ന അമ്മമാർക്കുള്ള ഫീഡിങ് റൂമിൽ ഉപയോഗശൂന്യമായ സാധനങ്ങൾ കൊണ്ട് നിറച്ചിരിക്കുകയായിരുന്നു ഇവ മാറ്റി വൃത്തിയാക്കി അമ്മമാർക്കായി ഫീഡിംഗ് റൂം നൽകി. മിനി സിവിൽ സ്റ്റേഷനിൽ താലൂക്ക് ഓഫീസ്, കോടതികൾ ,ഭൂമി പതിവ് ഓഫീസ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ,സബ് രജ്‌സ്ട്രാർ ഓഫീസ്, സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസ് ,മോട്ടോർ വാഹന ഓഫീസ്, എസ് സി എസ് ടി ഓഫീസ് ,റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഓഫീസ് തുടങ്ങി 13 സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന സ്ഥലമാണ് ഈ സിവിൽ സ്റ്റേഷൻ .ദിവസേന വിവിധ ആവശ്യങ്ങൾക്ക് നൂറ് കണക്കിന് ആളുകൾ എത്തുന്ന ഇവിടം വൃത്തിയായി സൂഷിക്കാൻ ആവശ്യത്തിന് ജീവനക്കാർ ഉണ്ടായിട്ടും ഇക്കാര്യത്തിൽ അനാഭ്ഥ തുടരുകയായിരുന്നു. ഒരു മാസം നിരവധിയായ മീറ്റിങ്ങ് കൂടുന്ന തഹസിൽദാരുടെ കോൺഫ്രൻസ് ഹാളിനു സമീപത്താണ് മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നത് .ഈ മാസം മാത്രം വാഴൂർ സോമൻ എം.എൽ.എ ,എ.ഡി.എം, ജില്ലാ വികസന ആഫീസർ അർജ്ജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുത്തും നിരവധി യോഗങ്ങൾ ചേർന്നിരുന്നു എന്നിട്ടും ഈ മാലിന്യ കൂമ്പാരം മാറ്റാതെ സൂക്ഷിച്ച് വച്ചിരിക്കയായിരുന്നു ഇവർ. നിരവധി ആവശ്യങ്ങക്ക് എത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സിവിൽ സ്റ്റേഷനു സമീപം സൗകര്യമില്ല ഓരോ ആവശ്യങ്ങൾക്കായി എത്തുന്നവർ മണിക്കൂർ ഇവിടെ ചില വഴിക്കേണ്ടതായി വരുന്നു. താലൂക്ക് ആസ്ഥാനമായ ഇവിടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യം ശക്തമാണ്. സിവിൽ സ്റ്റേഷന്റെ പരിസരം കാട് പിടിച്ചു കിടക്കുന്നു. മഴക്കാലം ആയതോടെ അട്ടയും, ഇഴജന്തുക്കളും വർദ്ധിച്ചിരിക്കയാണ് കാട് കൾ നീക്കം ചെയ്യണമെന്നാവശ്യം ഉയർന്നിട്ടുണ്ട്.