kadannal
കടന്നൽകൂട്

നെടുങ്കണ്ടം : നെടുകണ്ടം ഗ്രാമപഞ്ചായത്തിലെ 19 വാർഡിൽ സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്തെ കാറ്റാടി മരത്തിൽ കടന്നൽകൂട്. ഇരുപതോളം കുടുംബങ്ങൾക്കും, സ്‌കൂൾ കുട്ടികൾക്കും, കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണി ഉയർത്തിയിരിക്കുകയാണ്. കീച്ചേരി കട പുത്തൻപാലം പഞ്ചായത്ത് റോഡിനു സമീപം സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് കടന്നൽ കൂട് കൂട്ടിയിട്ട് രണ്ടുമാസം പിന്നിട്ടു. കടന്നലുകൾ കൂട്ടത്തോടെ ആക്രമിക്കുന്നത് കൊണ്ട് കൂട് നശിപ്പിക്കാൻ ആരും തയ്യാറാകുന്നില്ല.