തൊടുപുഴ:ഭാരതീയ മസ്ദൂർ സംഘം സ്ഥാപനദിനത്തോട് അനുബന്ധിച്ച് തൊടുപുഴ ഐ.എം.എ ബ്ലഡ് ബാങ്കിൽ നാഗാർജുന ബി.എം.എസ് യൂണിറ്റ് പ്രവർത്തകർ രക്തദാനം നടത്തി.
ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ.മഹേഷ് ഉദ്ഘാടനം നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് സുകുമാർ.എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ചു.ഇൻഡസ്ട്രിയൽ മസ്ദൂർ സംഘം ജില്ലാ പ്രസിഡന്റ് സി.രാജേഷ്, യൂണിറ്റ് സെക്രട്ടറി വിനോജ് കുമാർ,
ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി സഞ്ചു,ജില്ലാ ഇൻഡസ്ട്രിയൽ മസ്ദൂർ സംഘം ജില്ലാ ട്രഷറർ എം.പി പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് സി.ജെ.വിനോദ്, വൈസ് പ്രസിഡന്റ്മാരായ പി.കെ. ബിജുമോൻ, സിജി റ്റി.ഇ, ജോയിന്റ് സെക്രട്ടറിമാരായ ജൂബി സി.സി, സ്മിത സി.എസ് എന്നിവർ പ്രസംഗിച്ചു.