കരിമണ്ണൂർ ശാഖ
കരിമണ്ണൂർ : എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവു ബലിതർപ്പണം 28 ന് രാവിലെ 5.30 മുതൽ കരിമണ്ണൂർ ഗുരുദേവ മന്ദിരത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിയാരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
പരിയാരം : പരിയാരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആണ്ടു തോറും നടത്തിവരാറുള്ള കർക്കിടക വാവുബലി 28 ന് രാവിലെ 7 മുതൽ നടക്കും. ക്ഷേത്രം മേൽശാന്തി സന്ദീപ് ശാന്തിയും , ജിഷ്ണു ശാന്തിയും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഗണപതി ഹോമം, പിതൃനമസ്കാരം, അടച്ചുനമസ്കാരം, തിലഹവനം, വിശേഷാൽ പൂജകൾ എന്നിവ ഉണ്ടായിരിക്കും.
കുളമാവ് ശാഖ
കുളമാവ് : എസ്.എൻ.ഡി.പി യോഗം കുളമാവ് ശാഖയുടെ നേതൃത്വത്തിൽ 28 ന് രാവിലെ 7 മുതൽ ശാഖാ പരിസരത്ത് ബലിതർപ്പണം ഉണ്ടായിരിക്കും. റ്റി.ബി.ജിലു ശാന്തി രാജാക്കാട് (തൊടുപുഴ കുറിഞ്ഞിലിക്കാട്ട് ഭഗവതി ക്ഷേത്രം മേൽശാന്തി ) ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.